മൂന്നാർ കയ്യേറ്റം; താമസത്തിനുള്ള കെട്ടിടങ്ങളും വാണിജ്യ കെട്ടിടങ്ങളും പൊളിക്കാൻ പാടില്ലെന്ന് ഹൈക്കോടതി


മൂന്നാർ കയ്യേറ്റമൊഴിപ്പിക്കലിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. വാണിജ്യ കെട്ടിടങ്ങളും താമസത്തിനുള്ള കെട്ടിടങ്ങളും പൊളിക്കരുതെന്നാണ് നിർദേശം. കൃഷി സംരക്ഷിക്കണമെന്നും കോടതി നിർദേശം നൽകി.

കയ്യേറ്റം ഒഴിപ്പിക്കുമ്പോൾ പാലിക്കേണ്ട ചില അ നിർദ്ദേശങ്ങളാണ് കോടതി നൽകിയിരിക്കുന്നത്. വാണിജ്യ കെട്ടിടങ്ങളും താമസത്തിനുള്ള കെട്ടിടങ്ങളും പൊളിക്കരുതെന്നാണ് നിർദേശം. ഉത്തരവിറങ്ങും വരെയാണ് ഈ പൊളിക്കൽ പാടില്ലാത്തത്. കൃഷി സംരക്ഷണം എന്നുള്ളതാണ് മറ്റൊരു നിർദ്ദേശം. കൃഷിഭൂമിയുടെ പരിപാലനം വേണമെങ്കിൽ കുടുംബശ്രീയെ ഏൽപ്പിക്കാം. ഭൂമി ഏറ്റെടുത്തതിന് ശേഷം പിന്നീട് കൃഷിയുടെ പരിപാലനം കുടുംബശ്രീയെ ഏൽപ്പിക്കാമെന്നാണ് കോടതി നിർദേശം.

കോടതി നിർദേശം നിരവധി പേർക്കാണ് ആശ്വാസമായിരിക്കുന്നത്. പലരും വീടുകളിൽ നിന്നും കുടിയിറക്കപ്പെടുന്നതും വീട് പൊളിച്ചു കളയാനുള്ള സാധ്യതയും മുന്നിൽ കണ്ടിരുന്നു. ഈ നീക്കത്തിനാണ് ഇപ്പോൾ കോടതി തടയിട്ടിരിക്കുന്നത്.

article-image

CVXVXCCVXCVXXCCV

You might also like

  • Lulu Exchange
  • Straight Forward

Most Viewed