താനൂർ കസ്റ്റഡി മരണം; താമിറിൻ്റെ കുടുംബത്തെ സ്വാധീനിക്കാൻ പൊലീസ് ശ്രമിച്ചെന്ന് സഹോദരൻ


താനൂർ കസ്റ്റഡി മരണത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മരിച്ച താമിർ ജിഫ്രിയുടെ കുടുംബം. കേസിന്റെ തുടക്കം മുതലേ കുടുംബത്തെ പൊലീസ് സ്വാധീനിക്കാൻ ശ്രമിച്ചെന്ന് സഹോദരൻ ഹാരിസ് ജിഫ്രി പറഞ്ഞു. ഇടനിലക്കാർ മുഖേനയാണ് മൂന്ന് തവണ ഇതിന് ശ്രമം നടന്നുവെന്നാണ് ആരോപണം. ‘ആദ്യം മുതലേ കേസുമായി മുന്നോട്ട് പോകുമെന്നും കോംപ്രമൈസിന് തയാറാവില്ലെന്നും കുടുംബം നിലപാടെടുത്തിരുന്നു’- ഹാരിസ് ജിഫ്രി പറഞ്ഞു. ചില ബന്ധുക്കളെ ഇടനിലക്കാരാക്കിയായിരുന്നു കോംപ്രമൈസിന് ശ്രമം നടന്നത്. എന്നാൽ ആദ്യം ഘട്ടത്തിൽ തന്നെ ശ്രമം പരാജയപ്പെടുത്തിയെന്ന് ഹാരിസ് ജിഫ്രി വ്യക്തമാക്കി.

അതേസമയം, താനൂർ കസ്റ്റഡി മരണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. അറുപതോളം പേരുടെ മൊഴി അന്വേഷണ സംഘം ഇതിനോടകം രേഖപ്പെടുത്തി.താമിർ ജിഫ്രിയെ മർദിച്ച നിലവിൽ സസ്‌പെൻഷനിൽ കഴിയുന്ന ഡാൻസാഫ് ടീമിന്റെയും എസ്‌ഐയുടെയും മൊഴി എടുക്കാനായില്ല. ഇവർ ഒളിവിലാണ്. താമിർ ജിഫ്രി മരിച്ച ദിവസം സ്റ്റേഷൻ ഡ്യുട്ടിയിൽ ഉണ്ടായിരുന്ന പൊലിസുകാരുടെ മൊഴി നേരത്തെ എടുത്തിരുന്നു. സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ല. സിബിഐ അന്വേഷണം വേഗത്തിൽ ആക്കണമെന്നാണ് താമിർ ജിഫ്രിയുടെ കുടുംബത്തിന്റെ ആവശ്യം.

article-image

dadsadsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed