ചെന്നിത്തല കോണ്‍ഗ്രസിന്‍റെ ദേശീയ നേതാവ്, അതൃപ്തി ഉണ്ടെങ്കില്‍ പരിഹരിക്കും: വേണുഗോപാല്‍

രമേശ് ചെന്നിത്തല കോണ്‍ഗ്രസിന്‍റെ രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കന്മാരില്‍ ഒരാളാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം കെ.സി വേണുഗോപാല്‍. അദ്ദേഹത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് നേതൃത്വം ഇടപെട്ട് പരിഹരിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു. പ്രവര്‍ത്തക സമിതിയില്‍ അംഗമാക്കാത്തതില്‍ ചെന്നിത്തല അതൃപ്തി പ്രകടിപ്പിച്ചതുമായി ബന്ധപ്പെട്ട മാധ്യപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കാര്യപ്രാപ്തി കോണ്‍ഗ്രസിനുണ്ട്. ചെന്നിത്തലയുടെ സേവനം പാര്‍ട്ടി വേണ്ടവിധത്തില്‍ ഉപയോഗിക്കുമെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. 50 ശതമാനം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗങ്ങളും പിന്നോക്ക, പട്ടികജാതി, പട്ടികവര്‍ഗ, ന്യൂനപക്ഷ സമുദായത്തില്‍പെട്ടവരാണ്. ഒരു ജനാധിപത്യ പാര്‍ട്ടിയെന്ന നിലയില്‍ വിപ്ലവകമായ പട്ടികയാണ് ഇത്. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ആരും മോശക്കാരല്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
asdadsadsads