പ്രധാനമന്ത്രിയുടെ പരിപാടിയില്‍നിന്ന് പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയത് സര്‍ക്കാരിന്റെ വീഴ്ച: ചെന്നിത്തല


പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന സര്‍ക്കാരിന്‍റെ വികസന പരിപാടിയില്‍നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ഒഴിവാക്കിയത് ശരിയായ നടപടിയല്ലെന്ന് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന് ചെന്നിത്തല വിമര്‍ശിച്ചു. വന്ദേഭാരതിന്‍റെ ഫ്ലാഗ് ഓഫ് അടക്കമുള്ള പരിപാടികളില്‍ പ്രതിപക്ഷനേതാവിനെ പങ്കെടുപ്പിക്കാത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് കൊച്ചി മെട്രോ ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവെന്ന നിലയില്‍ തന്നെ ക്ഷണിച്ചിരുന്നു.

അതാണ് കീഴ്‌വഴക്കം. മുന്‍കാലങ്ങളിലും പ്രധാനമന്ത്രിമാര്‍ പങ്കെടുക്കുന്ന കേരള സര്‍ക്കാരിന്‍റെ വികസന പരിപാടികളില്‍ പ്രതിപക്ഷ നേതാക്കളെ പങ്കെടുപ്പിക്കാറുണ്ടായിരുന്നെന്നും ചെന്നിത്തല കൂട്ടിചേര്‍ത്തു.

article-image

frdsd

You might also like

Most Viewed