ഹയർസെക്കൻഡറി സേ, ഇംപ്രൂവ്‌മെന്‍റ് പരീക്ഷ വിജ്ഞാപനമായി

തിരുവനന്തപുരം : ഈ വർഷത്തെ ഹയർസെക്കൻഡറി, ടെക്‌നിക്കൽ, ആർട്ട് ഹയർസെക്കൻഡറി രണ്ടാം വർഷ സേ, ഇംപ്രൂവ്‌മെന്‍റ് പരീക്ഷയുടെ വിജ്ഞാപനമായി. പരീക്ഷകൾ ജൂലൈ 25 മുതൽ 30 വരെ നടക്കും.
ഗൾഫ് മേഖലയിലെ സ്‌കൂളുകളിൽ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്നവർക്ക് യുഎഇയിലെ പരീക്ഷാ കേന്ദ്രത്തിലോ അതതു വിഷയ കോമ്പിനേഷനുള്ള കേരളത്തിലെ കേന്ദ്രങ്ങളിലോ പരീക്ഷ എഴുതാം. 25 മുതൽ അപേക്ഷ സമർപ്പിക്കാം. ഫൈനോടുകൂടി 29 വരെയും. സേ പരീക്ഷയ്ക്ക് ഒരു വിഷയത്തിന് 150 രൂപയും ഇംപ്രൂവ്‌മെന്‍റ് പരീക്ഷ ഫീസ് 500 രൂപയുമാണ്.