തന്റെ പോസ്റ്ററുകൾ ആക്രിക്കടയിൽ കണ്ടെത്തിയ സംഭവം പാർട്ടി അന്വേഷിക്കുമെന്ന് വീണ എസ്. നായർ

തിരുവനന്തപുരം: പോസ്റ്ററുകൾ ആക്രിക്കടയിൽ കണ്ടെത്തിയ സംഭവം പാർട്ടി അന്വേഷിക്കുമെന്ന് വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി വീണ എസ്. നായർ. സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉറപ്പ് നൽകിയെന്നും വീണ എസ്.നായർ പ്രതികരിച്ചു.
പാർട്ടി ഏൽപ്പിച്ച ജോലി ആത്മാർഥമായി താൻ ചെയ്തുവെന്നും മറ്റ് വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കേണ്ടത് പാർട്ടിയാണ്. സ്ഥാനാർത്ഥിയെന്ന നിലയിൽ മികച്ച പവ്രവർത്തനം നടത്തി. വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അത് പാർട്ടിക്ക് ദോഷമാണ്. വാർത്തകൾ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. മണ്ധലത്തിൽ നിന്നും പ്രാദേശിക നേതാക്കളുടെ സഹകരണം ലഭിച്ചുവെന്നും വീണ എസ്. നായർ വ്യക്തമാക്കി.