സോളാർ പീഡന കേസ് : പരാതിക്കാരിയുടെ രഹസ്യമൊഴി വ്യാഴാഴ്ച രേഖപ്പെടുത്തും

കൊച്ചി: സോളാർ പീഡന കേസിൽ മൂന്നാം തീയതി രാവിലെ 11 മണിക്ക് രേഖപ്പെടുത്തും. എ.പി അനിൽകുമാറിനെതിരായ ലൈംഗികപീഡന പരാതിയിലാണ് രഹസ്യ മൊഴി രേഖപ്പെടുത്തുക. സോളാർ പദ്ധതിയുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോൾ അനിൽകുമാർ വിവിധ ഇടങ്ങളിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. കൊച്ചിയിലെ ഒരു ആഡംബര ഹോട്ടല്‍, ഡല്‍ഹി കേരള ഹൗസ്, മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസ് എന്നിവിടങ്ങളില്‍ വച്ച് പീഡനത്തിന് ഇരയാക്കിയെന്നും ആരോപിച്ചിരുന്നു. പരാതിക്കാരി രഹസ്യമൊഴിയില്‍ വ്യക്തമാക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും അന്വേഷണ സംഘത്തിന്റെ തുടർ നടപടികൾ.