കണ്ണൂർ വിമാനത്താവളത്തിലെ നിയമനക്രമക്കേട്; അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നീക്കം


കണ്ണൂര്‍:  കണ്ണൂർ വിമാനത്താവളത്തിലെ നിയമന ക്രമക്കേടില്‍ വിജിലൻസ് അന്വേഷണം അട്ടിമറിക്കാൻ സർക്കാർ നീക്കം നടത്തുന്നതായി റിപ്പോർട്ട്. കോടതി നിർദ്ദേശ പ്രകാരം പരാതിക്കാരൻ അപേക്ഷ നൽകി 90 ദിവസം കഴിഞ്ഞിട്ടും സർക്കാർ അനങ്ങുന്നില്ലെന്ന് ആക്ഷേപം. നിലവിലെ എംഡി അടക്കമുള്ളവർക്കെതിരായ അന്വേഷണത്തിനായി സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയില്ല. 
കണ്ണൂർ വിമാനത്താവളത്തിൽ നിയമങ്ങളും ചട്ടങ്ങളും കാറ്റിപ്പറത്തി രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ക്കും  ബന്ധുക്കള്‍ക്കും  നിയമനം നൽകിയെന്നാണ് പൊതുപ്രവർത്തകനായ ബ്രിജിത്ത് കൃഷ്ണ തലശ്ശേരി വിജിലൻസ് കോടതിയിൽ നൽകിയ പരാതി. കിയാൽ എംഡി തുളസിദാസ് മുൻ എംഡി ചന്ദ്രമൗലി, എന്നിവരുള്‍പ്പടെ ഏഴുപേർക്കെതിരെയായിരുന്നു ഹർജി. സർക്കാരിൻറെ കീഴുള്ള ഒരു കമ്പനിയിൽ നടന്ന ക്രമക്കേടാണെന്ന പരാതിക്കാരൻറെ വാദം പരിഗണിച്ചാണ് അന്വേഷണവുമായി മുന്നോട്ടുപോകാൻ കോടതി തീരുമെടുത്തത്. 
അഴിമതി നിരോധന നിയമത്തിലെ ഭേദഗതി പ്രകാരം ആരോപണം നേടിരുന്നവർക്കെതിരെ പരാതിക്കാരൻ തന്നെ സർക്കാരിൽ നിന്നും പ്രോസിക്യൂഷൻ അനുമതി വാങ്ങണം. പ്രോസിക്യൂഷൻ അനുമതി സമർപ്പിക്കാനുള്ള തലശേരി കോടതിയുടെ ഉത്തരവ് ചൂണ്ടികാട്ടി മെയ് 29നാണ് പരാതിക്കാൻ ചീഫ് സെക്രട്ടറിക്ക് അപേക്ഷ സമർപ്പിച്ചത്. പക്ഷെ ഇതുവരെയും സർക്കാർ അനുമതി നൽകിയിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed