ഇടുക്കി-ചെറുതോണി ഡാം വൈകിട്ട് തുറക്കും; ജാഗ്രതാ നിര്‍ദേശം

ഇടുക്കി: കനത്ത മഴയുണ്ടാകും എന്ന കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്തെ കൂടുതല്‍ ഡാമുകള്‍ തുറക്കുന്നു. ഇടുക്കി- ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഇന്ന് വൈകിട്ട് നാലുമണിയോടെ തുറക്കും. സെക്കന്റില്‍ 50 ക്യുബിക്‌സ് വെള്ളമാണ് ഡാമില്‍ നിന്നും പുറത്തുവിടുക. കോഴിക്കോട് കക്കയം ഡാം ഉച്ചയ്ക്ക് രണ്ട്മണിയോടെ തുറക്കും. കുറ്റ്യാടി പുഴയോരത്തുള്ളവര്‍ക്ക് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനരിപ്പ് 131 അടിയായി ഉയര്‍ന്നിട്ടുണ്ട്. ഡാമിലേക്ക് സെക്കന്റില്‍ 7000 ഘന അടി വെള്ളമാണ് ഒഴുകിയെത്തുന്നത്. തമിഴ്‌നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കുറച്ചതാണ് ജലനിരപ്പ് ഉയരാനുള്ള കാരണം. ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തി. 10 സെന്റിമീറ്റര്‍ 20 സെന്റിമീറ്ററായാണ് ഉയര്‍ത്തിയത്. മൂവാറ്റുപുഴ ആറിന് സമീപത്ത് താമസിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെരിയാര്‍, മുതിരപ്പുഴയാര്‍, തൊടുപുഴയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണം.