പി.ജയരാജനെ വിദഗ്ധ പരിശോധനക്ക് വിധേയനാക്കും

കതിരൂര്‍ മനോജ് വധക്കേസില്‍ അറസ്റ്റിലായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ സംഘം വിദഗ്ധ പരിശോധനക്ക് വിധേയമാക്കും. ഹൃദ്രോഗവിഭാഗം മേധാവി ഡോ. സി.സി സജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധിക്കുക. ആരോഗ്യനില സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് സംഘം ജയില്‍ സൂപ്രണ്ടിന് സമര്‍പ്പിക്കും.