സ്പാം അറ്റാക്ക് വർദ്ധവിനെക്കുറിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ഗൂഗിൾ

സംശയാസ്പദമായ ഫയലുകൾ അപ്രൂവ് ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന സ്പാം അറ്റാക്ക് വർദ്ധവിനെക്കുറിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ഗൂഗിൾ. ഗൂഗിൾ ഡ്രൈവ് ടീം ഈ പ്രശ്‌നം കണ്ടെത്തുകയും ആക്രമണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഫയൽ സ്പാമാണെന്ന് സംശയമുണ്ടായാൽ സ്പാം മാർക്ക് ചെയ്യുന്നതിനോ അണ്‍മാർക്ക് ചെയ്യുന്നതിനോ ഗൂഗിൾ ഡ്രൈവ് നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണം. ഇവയിൽ ഏതെങ്കിലും ലിങ്കുകൾ ക്ലിക്ക് ചെയ്യുകയോ അംഗീകരിക്കുതയോ ചെയ്യരുതെന്ന് ഉപഭോക്താക്കളോട് ഗൂഗിൾ അഭ്യർത്ഥിച്ചു.
സ്പാം ആണെന്ന് സംശയിക്കുന്ന എല്ലാ ഫയലുകളിലും ഉള്ള നിർദ്ദേശങ്ങൾ പാലിക്കണമെന്നും അല്ലങ്കിൽ ഡ്രൈവിലെ സ്പാം അണ്‍മാർക്ക് ചെയ്യണമെന്നും അധികൃതർ പറഞ്ഞു. നോട്ടിഫിക്കേഷന്‍ ഫയലുകൾ തുറക്കാത്ത സാഹചര്യങ്ങളിൽ ഗൂഗിൾ ആ സ്പാംഡോക്യുമെന്റ് തടഞ്ഞുവെന്നാണ് മനസ്സിലാക്കേണ്ടത്. എന്നാൽ സ്പാം അറിയിപ്പുകൾ ലഭിച്ച ശേഷം സ്പാമുകളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ തങ്ങൾ നടത്തുമെന്നും ഗൂഗിൾ അറിയിച്ചു.ഈ മുന്നറിയിപ്പ് ഗൂഗിൾ ഡ്രൈവ് ടീമിൽ നിന്ന് നേരിട്ട് അയക്കുന്നത് ഉപഭോക്താക്കളെ സൈബർ സുരക്ഷാഭീഷണികളിൽ നിന്ന് സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ്.
sdfsfd