സാമ്പത്തിക വളർച്ചയ്ക്കും സുരക്ഷയ്ക്കും മുൻഗണന; പാർലമെന്റിന്റെ അഞ്ചാം സമ്മേളനം നേട്ടങ്ങളുടെ കാലഘട്ടമാക്കുമെന്ന് സ്പീക്കർ അഹമ്മദ് അൽ മുസല്ലം


പ്രദീപ് പുറവങ്കര

മനാമ: രാജ്യത്തിന്റെ സാമ്പത്തിക വളർച്ച, നിക്ഷേപം, ഭക്ഷ്യ-ജല സുരക്ഷ എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ട് ബഹ്‌റൈൻ പാർലമെന്റിന്റെ അഞ്ചാം സമ്മേളനം മാതൃകാപരമായ നേട്ടങ്ങളുടെ കാലഘട്ടമാക്കി മാറ്റുമെന്ന് നാഷണൽ അസംബ്ലിയും പാർലമെന്റും സ്പീക്കറുമായ അഹമ്മദ് അൽ മുസല്ലം പ്രഖ്യാപിച്ചു. ആറാം ലെജിസ്ലേറ്റീവ് ടേമിന്റെ അഞ്ചാം സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം നേരിടുന്ന സവിശേഷ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ലെജിസ്ലേറ്റീവ് ടേം നീട്ടിനീട്ടിയത്. ശൂറ കൗൺസിലിനും പാർലമെന്റിനും ഇത് വലിയ ദേശീയ ഉത്തരവാദിത്തമാണ് നൽകുന്നതെന്ന് സ്പീക്കർ വ്യക്തമാക്കി. ലെജിസ്ലേറ്റീവ്, എക്സിക്യൂട്ടീവ് അതോറിറ്റികൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ ഗവൺമെന്റ് നടപ്പിലാക്കുന്ന സാമ്പത്തിക വളർച്ചാ പദ്ധതികളെയും സ്വകാര്യമേഖലാ പങ്കാളിത്തത്തെയും സ്പീക്കർ പ്രശംസിച്ചു. പ്രതിസന്ധികളെ അതിജീവിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയ്ക്കെതിരായ ഹൂതി ആക്രമണങ്ങളെ ശക്തമായി അപലപിച്ച സ്പീക്കർ, പലസ്തീൻ ജനതയ്ക്കുള്ള ബഹ്‌റൈന്റെ ഉറച്ച പിന്തുണയും ആവർത്തിച്ചു.

യു.എ.ഇയുടെ സഹകരണത്തെ സ്പീച്ചിൽ എടുത്തുപറഞ്ഞ അദ്ദേഹം, 2027-നെ അന്തരിച്ച ഷെയ്ഖ് ഈസ ബിൻ സൽമാന്റെ സ്മരണയ്ക്കായി 'ഈസ ബിൻ സൽമാൻ വർഷമായി' പ്രഖ്യാപിച്ച രാജാവിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു. സുപ്രീം കൗൺസിൽ ഫോർ വിമൻ അധ്യക്ഷ ഹെർ റോയൽ ഹൈനസ് പ്രിൻസസ് സബീക്ക ബിന്ത് ഇബ്രാഹിം അൽ ഖലീഫയുടെ നേതൃത്വത്തിൽ വനിതകൾ കൈവരിച്ച പുരോഗതിയെയും ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ യുവജന-കായിക സേവനങ്ങളെയും സ്പീക്കർ അഭിനന്ദിച്ചു.

#BahrainParliament #AhmedAlMusallam #BahrainNews #4PMNews

article-image

adsddsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed