യുഎഇയിൽ‍ ഹ്രസ്വകാല വിസകൾ‍ ഇനി ഓൺലൈൻ വഴി നീട്ടാം


യുഎഇയിൽ‍ ഇനി ഹ്രസ്വകാല വിസ ഓൺലൈൻ വഴി നീട്ടാം. സന്ദർ‍ശക, ടൂറിസ്റ്റ് വിസകൾ‍ ഇത്തരത്തിൽ‍ ഓൺലൈൻ വഴി 60 ദിവസം വരെ നീട്ടാമെന്ന് ഫെഡറൽ‍ അതോറിറ്റി ഫോർ‍ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ് അറിയിച്ചു. 60 ദിവസം കഴിഞ്ഞാൽ‍ വീണ്ടും വിസ പുതുക്കേണ്ടിവരും. 

സ്മാർ‍ട്ട് സേവനങ്ങൾ‍ക്ക് 100 ദിർ‍ഹം, അപേക്ഷാ ഫോമിന് 50 ദിർ‍ഹം, ഇലക്ട്രോണിക് സേവനങ്ങൾ‍ക്ക് ദിർ‍ഹം 50 എന്നിവയുൾ‍പ്പെടെ വിസാ കാലാവധി നീട്ടുന്നതിനുള്ള ഫീസ് 200 ദിർ‍ഹമാണ്.

വിസ നീട്ടുന്ന അപേക്ഷകന്റെ പാസ്‌പോർ‍ട്ട് മൂന്ന് മാസത്തിൽ‍ കുറയാത്ത സാധുതയുള്ളതായിരിക്കണം, അപേക്ഷിക്കുമ്പോൾ‍ രാജ്യത്തിന് പുറത്തായിരിക്കണം, എന്നീ കാര്യങ്ങളും ശ്രദ്ധിക്കണം. നടപടി ക്രമങ്ങൾ‍ക്കായി നൽ‍കുന്ന രേഖകൾ‍ അപൂർ‍ണമാണെങ്കിൽ‍ 30 ദിവസത്തിനകം അപേക്ഷ നിരസിക്കപ്പെടും.

ഈ മാതൃകയിൽ‍ ടൂറിസ്റ്റ് വിസകളും ഓൺലൈൻ വഴി നീട്ടാം. 48 മണിക്കൂറാണ് ഇതിനുള്ള നടപടിക്രമങ്ങളുടെ സമയം. സന്ദർ‍ശക വിസകൾ‍ രണ്ട് മാസം വരെയാണ് പരമാവധി നീട്ടാനാകു. ഐസിപി വെബ്‌സൈറ്റ് വഴിയും മൊബൈൽ‍ ആപ്പ് വഴിയും വിസ നിശ്ചിത ദിവസത്തേക്ക് പുതുക്കാമെന്ന് അധികൃതർ‍ അറിയിച്ചു.

article-image

rhydrhfd

You might also like

Most Viewed