യുഎഇയുടെ സമ്പൂർണ ഇലക്ട്രിക്ക് കാർഗോ വിമാനം വരുന്നു


യുഎഇയുടെ സമ്പൂർണ ഇലക്ട്രിക്ക് കാർഗോ വിമാനം വരുന്നു. പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കാർഗോ വിമാനത്തിന് യുഎഇ മന്ത്രിസഭ താൽകാലിക അനുമതി നൽകി. ഇലക്ട്രിക്ക് ചരക്ക് വിമാനത്തിന് നൽകുന്ന ആദ്യ ഗൾഫ് രാജ്യമാണ് യുഎഇ. പരിസ്ഥിതിക്ക് അനുയോജ്യമായ ഊർജോപയോഗം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് അനുമതി. ചരക്ക് ഗതാഗത മേഖലയുടെ ഭാവിയെയും അതിന്‍റെ പാരി സ്ഥിതിക ആഘാതങ്ങളെയും മാറ്റുന്നതിന് സംഭാവന നൽകിയേക്കാവുന്ന സുപ്രധാന നടപടിയാണിതെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ  റാഷിദ് അൽ മക്തൂം പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച ആശങ്ക വർധിച്ചുവരുന്ന സാഹചര്യത്തിൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത രീതികളിലേക്ക് മാറാനാണ് യുഎഇയുടെ നടപടി. പുതിയ സംവി ധാനം ചരക്ക് ഗതാഗതത്തിന്‍റെ ചെലവ് കുറക്കും. ശുദ്ധ ഊർജത്തിന്‍റെ ഉപയോഗം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും.

article-image

atset

article-image

fxhcfgj

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed