അബുദാബിയിൽ അപ്രതീക്ഷിത മിസൈലാക്രമണം


അറേബ്യൻ ഐക്യനാടുകളുടെ തലസ്ഥാനമായ അബുദാബിക്ക് നേരെ മിസൈൽ ആക്രമണം. രാജ്യതലസ്ഥാനത്ത് നേരെ വന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തകർത്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഇന്ന് പുലർച്ചെയായിരുന്നു സംഭവം നടന്നത്. അബുദാബി നഗരത്തിനു നേരെ കുതിച്ചെത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ ആണ് യുഎഇ വ്യോമപ്രതിരോധ സംവിധാനം അന്തരീക്ഷത്തിൽ വച്ച് തകർത്തു കളഞ്ഞത്. ഉഗ്ര സംഹാരശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകൾ നഗരത്തിൽ പതിച്ചാൽ, ആയിരക്കണക്കിന് പേർ കൊല്ലപ്പെടുമായിരുന്നു. സ്ഫോടനത്തിൽ തകർന്ന മിസൈലിന്റെ അവശിഷ്ടങ്ങൾ അപകടങ്ങളൊന്നും സൃഷ്ടിക്കാതെ നഗരത്തിൽ പതിച്ചതായി പ്രതിരോധ വിദഗ്ധർ വ്യക്തമാക്കി.

ഇതുവരെ ആരും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ആഴ്ച അബുദാബിയിൽ നടന്ന ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെടുകയും ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed