നെയ്മറുടെ വിപണി മൂല്യം കുറച്ച് വിൽക്കാനൊരുങ്ങി ഫ്രഞ്ച് ക്ലബ് പിഎസ്ജി

ബ്രസീലിയൻ സൂപ്പർ താരം നെയ്മറെ വിൽക്കാൻ ഫ്രഞ്ച് ക്ലബ് പിഎസ്ജി തയാറെടുക്കുന്നതായി റിപ്പോർട്ട്. നെയ്മറുടെ വിപണി മൂല്യം കുറച്ചാണ് വിൽക്കാനൊരുങ്ങുന്നത്. പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയതായി സ്പാനിഷ് മാധ്യമമായ ഫിചജെസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സീസണിലും നെയ്മറിനെ വിൽക്കാൻ പിഎസ്ജി തയാറായിരുന്നു. എന്നാൽ 150 മില്യൻ യൂറോ എന്ന ഭീമൻ തുക കാരണം ആരും മുന്നോട്ടുവന്നിരുന്നില്ല. ഇത്തവണ 30കാരനായി 50 മുതൽ 60 മില്യണ്‍ യൂറോയ്‌ക്ക് ഇടയിലുള്ള വിലയാണ് പിഎസ്‌ജി പ്രതീക്ഷിക്കുന്നത്.
2017ൽ ബാർസയിൽ നിന്നു 222 മില്യൺ യൂറോ മുടക്കിയാണ് നെയ്മറെ പിഎസ്ജി സ്വന്തമാക്കിയത്. 2025 വരെയാണ് നെയ്മർക്ക് പിഎസ്ജിയുമായുള്ള കരാർ. അതിനിടെ നെയ്മറെ വിൽക്കാൻ ഫ്രഞ്ച് സ്ട്രൈക്കർ കിലിയൻ എംബാപ്പെ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു.
u66t6t