2025−ലെ വനിതാ ഏകദിന ലോകകപ്പിന് ഇന്ത്യ വേദിയാകും


2025−ലെ വനിതാ ഏകദിന ലോകകപ്പിന് ഇന്ത്യ വേദിയാകുമെന്ന് ഐസിസി അറിയിച്ചു. എട്ട് ടീമുകൾ പങ്കെടുക്കുന്ന 31 മത്സരങ്ങളുള്ള ടൂർണമെന്‍റിന്‍റെ മത്സരക്രമം പിന്നീട് പ്രഖ്യാപിക്കും. ഇന്ത്യ മൂന്ന് തവണ വനിതാ ഏകദിന ലോകകപ്പിന് വേദിയായിട്ടുണ്ട്. 2013−ലാണ് ടൂർണമെന്‍റ് അവസാനമായി ഇന്ത്യയിൽ നടന്നത്. 2024−ലെ വനിതാ ട്വന്‍റി−20 ലോകകപ്പ് ബംഗ്ലാദേശിൽ നടക്കുമെന്നും ഐസിസി അറിയിച്ചിട്ടുണ്ട്. 10 ടീമുകൾ പങ്കെടുക്കുന്ന 23 മത്സരങ്ങളുള്ള ടൂർണമെന്‍റ് സെപ്റ്റംബർ−ഒക്ടോബർ മാസങ്ങളിലായിരിക്കും നടത്തപ്പെടുക. ബംഗ്ലാദേശ് ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ വനിതാ ഐസിസി ടൂർണമെന്‍റായിരിക്കും ഇത്.

വനിതാ ക്രിക്കറ്റിലെ മറ്റു രണ്ട് ടൂർണമെന്‍റുകളുടെ വേദികളും ഐസിസി പ്രഖ്യാപിച്ചു. 2026−ലെ ട്വന്‍റി−20 ലോകകപ്പ് ഇംഗ്ലണ്ടിലും പ്രഥമ ചാന്പ്യൻസ് ലീഗ് ട്വന്‍റി−20 ശ്രീലങ്കയിലും നടക്കും.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed