ഗൾ‍ഫ് രാജ്യങ്ങളിൽ‍ മൂന്നു പ്രൊഫഷനുകളിൽ‍ ജോലി ചെയ്യുന്നവർ‍ക്ക് സൗദിയിലേക്കുള്ള ഓൺലൈൻ ടൂറിസ്റ്റ് വിസ അനുവദിക്കില്ല


ഗൾ‍ഫ് രാജ്യങ്ങളിൽ‍ മൂന്നു പ്രൊഫഷനുകളിൽ‍ ജോലി ചെയ്യുന്നവർ‍ക്ക് സൗദിയിലേക്കുള്ള ഓൺലൈൻ ടൂറിസ്റ്റ് വിസകൾ‍ അനുവദിക്കില്ലെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. ഗാർ‍ഹിക തൊഴിലാളികൾ‍ക്ക് സ്പോൺസർ‍മാരോടൊപ്പം ടൂറിസ്റ്റ് വിസയിൽ‍ വരാൻ അനുവാദമുണ്ട്. ഓൺലൈൻ ടൂറിസ്റ്റ് വിസ ലഭിക്കാത്ത പ്രൊഫഷനുകളിലുള്ളവർ‍ക്ക് സന്ദർ‍ശന വിസയിലോ ഉംറ വിസയിലോ വരാവുന്നതാണ്.

ദിവസങ്ങൾ‍ക്ക് മുമ്പാണ് ഗൾ‍ഫ് രാജ്യങ്ങളിൽ‍ ജോലി ചെയ്യുന്ന വിദേശികൾ‍ക്ക് സൗദി അറേബ്യയിലേക്ക് വരാന്‍ ഓൺലൈൻ ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചത്. എന്നാൽ‍ ഡ്രൈവർ‍, ലേബർ‍, നഴ്‌സ് എന്നീ മൂന്ന് പ്രൊഫഷനുകളിൽ‍ ജോലി ചെയ്യുന്നവർ‍ക്ക് ഓൺലൈൻ ടൂറിസ്റ്റ് വിസയിൽ‍ വരുന്നതിന് വിലക്കുണ്ട്. എന്നാൽ‍ മറ്റുള്ള എല്ലാ പ്രൊഫഷനുകളിലുള്ളവർ‍ക്കും ഓൺലൈനായി ടൂറിസ്റ്റ് വിസ നേടാം. കൂടാതെ ഗാർ‍ഹിക തൊഴിലാളികൾ‍ക്ക് അവരുടെ സ്പോൺസർ‍മാരോടൊപ്പം ടൂറിസ്റ്റ് വിസയിൽ‍ വരുന്നതുനും വിലക്കില്ല.

സ്‌പോൺസർ‍ വിദേശിയാണെങ്കിലും ഈ ആനൂകൂല്യം ലഭിക്കുന്നതാണ്. എന്നാൽ‍ ഇ−ടൂറിസ്റ്റ് വിസയിൽ‍ വരാന്‍ വിലക്കുള്ള പ്രൊഫഷനുകളിലുള്ളവർ‍ക്ക് സന്ദർ‍ശന വിസയിലോ ഉംറ വിസയിലോ വരുന്നതിന് തടസ്സങ്ങളില്ല. ഇങ്ങിനെ വരുന്നവർ‍ക്ക് മൂന്ന് മാസം സൗദിയിൽ‍ തങ്ങാം. ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുൾ‍പ്പെടെ 435 റിയാലാണ് ഓൺലൈൻ ടൂറിസ്റ്റ് വിസക്ക് ചിലവ് വരുന്നത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed