സൗദി അറേബ്യയിലെ തടവുകാരുടെ വിചാരണാ നടപടികൾ വേഗത്തിലാക്കണമെന്ന് നയരേഖ


സൗദി അറേബ്യയിലെ തടവുകാരുടെ വിചാരണാ നടപടികൾ വേഗത്തിലാക്കണമെന്നും അവർക്ക് മാനുഷിക പരിഗണന നൽകണമെന്നും വ്യക്തമാക്കുന്ന നയരേഖ അറ്റോണി ജനറൽ ശൈഖ് സഊദ് അൽ മുഅജബ് പുറത്തിറക്കി. തടങ്കൽ കേന്ദ്രങ്ങളുടെയും ജയിലുകളുടെയും പരിശോധനയും നിരീക്ഷണവും സംബന്ധിച്ച നടപടിക്രമങ്ങളും നയരേഖയിൽ സൂചിപ്പിക്കുന്നുണ്ട്. ഇനിമുതൽ ശിക്ഷ നടപ്പാക്കുന്ന കാര്യത്തിലും ജയിലുകളിലും ജുഡിഷ്യൽ മേൽനോട്ടമുണ്ടാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

പബ്ലിക് പ്രോസിക്യൂഷന്റെ അസീർ മേഖലാ മേധാവികളുടെ യോഗത്തിലാണ് ശൈഖ് മുഅജബ് നയരേഖ പുറത്തിറക്കിയത്. പ്രോസിക്യൂഷൻ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും തടവുകാരുടെ വിചാരണാ നടപടികൾ ത്വരിതപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അറ്റോണി ജനറൽ എടുത്തുപറഞ്ഞു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed