ദോഹ മെട്രോ ഇന്ന് മുതൽ പുതിയ സമയത്തിൽ സർവീസ് നടത്തും

ദോഹ മെട്രോ റെയിൽ, ലുസൈൽ ട്രാമുകൾ ഇന്ന് മുതൽ പുതിയ സമയത്തിൽ സർവീസ് നടത്തും. ഖത്തർ റെയിൽ അധികൃതരാണ് സമയമാറ്റം അറിയിച്ചത്. ഞായർ മുതൽ വ്യാഴം വരെ ദിവസങ്ങളിൽ രാവിെല 5.30ന് സർവീസ് ആരംഭിക്കും. വ്യാഴാഴ്ച അർധരാത്രി ഒരു മണിവരെയും മറ്റു ദിവസങ്ങളിൽ 11.59 വരെയുമാണ് സർവീസ്. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മുതൽ അർധരാത്രി ഒരു മണിവരെയും ശനിയാഴ്ച രാവിലെ ആറു മുതൽ രാത്രി 11.59 വരെയുമായിരിക്കും പുതിയ ഷെഡ്യൂൾ പ്രകാരം സർവിസ് നടത്തുന്നത്.
ഞായറാഴ്ചവരെ റമദാൻ ഷെഡ്യൂൾ പ്രകാരമായിരുന്നു മെട്രോയും ലുസൈൽ ട്രാമും ഓടിയത്. പുതിയ സമയക്രമം അനുസരിച്ച് അരമണിക്കൂർ നേരത്തേ മെട്രോ ഓടിത്തുടങ്ങും.
േ്ുേുേ