പുതുച്ചേരിയിൽ ആഭ്യന്തര മന്ത്രിയുടെ ബന്ധുവായ ബിജെപി പ്രവർത്തകനെ ഏഴംഗ സംഘം വെട്ടിക്കൊലപ്പെടുത്തി


ബിജെപി പ്രവർത്തകനെ ഏഴംഗ സംഘം വെട്ടിക്കൊലപ്പെടുത്തി. പുതുച്ചേരിയിലാണ് സംഭവം. പുതുച്ചേരി ആഭ്യന്തരമന്ത്രി എ നമശ്ശിവായത്തിന്റെ ബന്ധു കൂടിയായ ബിജെപി പ്രവർത്തകനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. കനുവാപ്പേട്ട സ്വദേശിയായ സെന്തിൽ കുമാറാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നത്. മോട്ടോർ സൈക്കിളിൽ എത്തിയ ഏഴംഗ സംഘം ബേക്കറിയിൽ സാധനം വാങ്ങുകയായിരുന്ന സെന്തിലിന് നേരെ ആദ്യം ബോംബെറിഞ്ഞു. പിന്നീടാണ് ഇദ്ദേഹത്തെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. 

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. പ്രദേശത്ത് നിന്ന് സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു കഴിഞ്ഞു. പ്രതികളെ ഉടൻ പിടികൂടുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. നിലവിൽ സെന്തിലിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

article-image

rtutfu

You might also like

Most Viewed