സവർക്കർ ആരാധനാമൂർത്തി, സവർക്കറെ അധിക്ഷേപിക്കുന്നതിൽ നിന്നും രാഹുൽ വിട്ടു നിൽക്കണമെന്ന് ഉദ്ധവ് താക്കറെ


ഹിന്ദു മഹാസഭ നേതാവ് വിഡി സവർക്കർ തന്റെ ആരാധന മൂർത്തിയെന്ന് ഉദ്ധവ് താക്കറെ. എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതിന് ശേഷം മാപ്പ് പറയാന്‍ താന്‍ സവർ‍ക്കറല്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സവർക്കറിനെക്കുറിച്ചുള്ള ഇത്തരം പരാമർ‍ശങ്ങൾ‍ പ്രതിപക്ഷ ഐക്യത്തിനെ ബാധിക്കും. സവർക്കറെ അധിക്ഷേപിക്കുന്നതിൽ നിന്നും രാഹുൽ വിട്ടു നിൽക്കണമെന്നും ഉദ്ധവ് ആവശ്യപ്പെട്ടു. മലേഗാവിൽ‍ ഒരു രാഷ്ട്രീയ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഉദ്ധവ്.

പതിനാല് വർ‍ഷത്തോളം ആന്‍ഡമാനിൽ‍ സവർ‍ക്കർ‍ അനുഭവിച്ചത് സങ്കൽ‍പ്പിക്കാനാകാത്ത പീഡനങ്ങളാണ്. സവർ‍ക്കറെ അപമാനിക്കുന്നതിന് ഇടം നൽ‍കില്ലെന്നും ഉദ്ധവ് പറഞ്ഞു. രാഹുൽ‍ ഗാന്ധിയെ ചിലർ ബോധപൂർ‍വ്വം പ്രകോപിപ്പിക്കുകയാണ്. നാം ഇത്തരം വിഷയങ്ങളിൽ‍ സമയം കളയുന്ന സാഹചര്യമുണ്ടായാൽ‍ അത്‌ ജനാധിപത്യത്തെ അപകടത്തിലാക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശിവ സേനയിലെ ഉദ്ധവ് വിഭാഗവും കോണ്‍ഗ്രസും എന്‍സിപിയും രാഷ്ട്രീയ ഐക്യം രൂപവത്കരിച്ചിരിക്കുന്നത് ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനാണ്. അതിനായി നാം ഒറ്റക്കെട്ടായി പ്രവർ‍ത്തിക്കണമെന്നും ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു.

article-image

fguygyi

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed