എംഎൽഎയ്ക്കും എംപിക്കും ഒപ്പം മുൻ നിരയിൽ വേദി പങ്കിട്ട് വേദിയിൽ മുൻനിരയിൽ ബിൽക്കിസ് ബാനു കേസിലെ പ്രതി

ഗുജറാത്തിൽ എംപിക്കും എംഎൽഎക്കുമൊപ്പം പരിപാടിയിൽ വേദി പങ്കിട്ട് ബിൽക്കിസ് ബാനു കേസിലെ പ്രതി. മാർച്ച് 25ന് ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ കർമാഡി ഗ്രാമത്തിൽ നടന്ന പരിപാടിയിലാണ് പ്രതി ശൈലേഷ് ചിമൻലാൽ ഭട്ട് വേദി പങ്കിട്ടത്.
ദാഹോദ് എംപിയായ ജസ്വന്ത് സിങ് ബാബോറിനും സഹോദരനായ ലിഖേഡ എംഎൽഎ ശൈലേഷ് ബാബോറിനുമൊപ്പം ചിമൻലാൽ വേദിയിൽ നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. ചിത്രങ്ങളിൽ അവർക്കൊപ്പം നിരന്തരമായി ഇടപഴകുന്നതും പൂജകളിലും മറ്റും പോസ്സ് ചെയുന്നതുമൊക്കെ കാണാം. വാർത്ത പുറത്തുവന്നതോടെ ഇരുനേതാക്കളും ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു. ഇതുവരെ പ്രതികരിക്കാനും തയ്യാറായിട്ടില്ല.
അതേസമയം, 2002ലെ ഗുജറാത്ത് കലാപത്തതിനിടെ തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കിയ പതിനൊന്ന് പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരെ ബിൽക്കിസ് ബാനു നൽകിയ ഹർജി സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് ഇന്ന് പരിഗണിക്കും. പ്രതികളുടെ ശിക്ഷ ഇളവ് ചെയ്തത് ചോദ്യം ചെയ്ത് വിവിധ സാമൂഹ്യ പ്രവർത്തകർ നൽകിയ ഹർജികളും ജസ്റ്റിസുമാരായ കെ.എം ജോജസഫ്, ബി.വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കും.
പ്രതികളെ കൂട്ടത്തോടെ ജയിൽ മോചിതരാക്കിയ ഗുജറാത്ത് സർക്കാരിന്റെ നടപടി സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ബിൽക്കിസ് ബാനു ഹർജിയിൽ പറയുന്നു. കുറ്റവാളികളെ ഒരുമിച്ച് ജയിൽ മോചിതരാക്കിയത് തന്നെയും കുടുംബത്തെയും മാനസികമായി തകർക്കുന്ന നടപടിയാണെന്നും ഹർജിയിൽ പറയുന്നു.
eyrty