താന്‍ ഒരു ഇന്ത്യാവിരുദ്ധതയും പറഞ്ഞിട്ടില്ലെന്ന് രാഹുൽ

താന്‍ ഒരു ഇന്ത്യാവിരുദ്ധ പ്രസംഗവും നടത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽഗാന്ധി. ഇന്ത്യയിലെ ജനാധിപത്യത്തിനെക്കുറിച്ച് വിദേശത്ത് മോശമായി സംസാരിച്ചെന്ന് ആരോപിച്ച് രാഹുൽ മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടുകൊണ്ടിരിക്കെയാണ് യുകെ സന്ദർശനത്തിന് ശേഷം ഇന്ത്യയിലേക്ക് എത്തിയ രാഹുലിന്റെ പ്രതികരണം.
തനിക്ക് സംസാരിക്കാന്‍ അനുവാദം കിട്ടിയാൽ സഭയിൽ സംസാരിക്കുമെന്ന് രാഹുൽ പറഞ്ഞു. യു.കെ.യിൽ രാഹുൽ നടത്തിയ സംസാരത്തിന്റെ പേരിൽ അനേകം കേന്ദ്രമന്ത്രിമാരാണ് രാഹുൽ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നത്. രാവും പകലും സർക്കാരിനെ ലക്ഷ്യം വെച്ച് രാജ്യത്തുടനീളം സംസാരിക്കുന്നയാള്‍ വിദേശത്ത് പോയി ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യമില്ലെന്ന് പറയുകയാണെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജു പറഞ്ഞിരുന്നു.
കോണ്‍ഗ്രസിനെ രാഹുൽ എന്തുവേണമെങ്കിലും ചെയ്‌തോളു. പക്ഷേ രാജ്യത്തെ അപമാനിക്കാനോ മുറിപ്പെടുത്താനോ ശ്രമിച്ചാൽ ഇവിടുത്തെ പൗരന്മാർ മിണ്ടാതിരിക്കില്ല. രാജ്യം കോണ്‍ഗ്രസ് നേതൃത്വത്തെ തള്ളിക്കളഞ്ഞതാണ്. അതുകൊണ്ട് വിദേശത്ത് പോയി രാജ്യത്തെ താറടിക്കാമെന്ന് കരുതേണ്ട. ഇന്ത്യാവിരുദ്ധശക്തികളുടെ പ്രസംഗം പോലെയാണ് രാഹുലിന്റെ പ്രതികരണമെന്നും റിജു ആക്ഷേപിച്ചു.
ഒരു പാർലമെന്റംഗം പാർലമെന്റിന്റെ അഭിമാനം ഇങ്ങിനെ താഴ്ത്തികെട്ടുന്നത് ദു:ഖകരമാണ്. ഇന്ത്യാവിരുദ്ധശക്തികളെല്ലാം ഈരീതിയിലുള്ള ഭാഷയാണ് ഉപയോഗിക്കുന്നത്. ഇന്ത്യാവിരുദ്ധ ഗ്യാംഗ് അംഗങ്ങളെല്ലാം ഇങ്ങിനെയാണ് പറയാറ്. രാഹുൽ ഇങ്ങിനെ പറഞ്ഞാൽ അവരും ആവർത്തിക്കാന്‍ തുടങ്ങുമെന്നും റിജു പറഞ്ഞു. അതേസമയം രാഹുൽ മാപ്പു പറയണമെന്ന ആക്ഷേപം കോണ്‍ഗ്രസ് തള്ളുകയാണ്. വിദേശ പര്യടനത്തിൽ നരേന്ദ്രമോഡി കോണ്‍ഗ്രസിനേയും ആക്രമിക്കാറുണ്ടെന്ന് അവർ പറഞ്ഞു.
മോഡി അഞ്ചോ ആറോ രാജ്യങ്ങളിൽ പോയപ്പോഴെല്ലാം ഇന്ത്യയെ ആക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യയിൽ ജനിച്ചത് ഒരു തെറ്റായിരുന്നു എന്ന് പറഞ്ഞയാളാണ് മോഡി. ഇപ്പോള്‍ അതേ ആള്‍ക്കാരാണ് ഇപ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ തടയാന്‍ ശമിക്കുന്നതെന്ന് മല്ലികാർജ്ജുന ഖാർഗേ പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യം സമ്മർദ്ദത്തിലാണെന്നും പ്രതിപക്ഷ സ്വരങ്ങള്‍ അടിച്ചമർത്തുകയാണെന്നും കേംബ്രിഡ്ജ് സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിൽ രാഹുൽ പറഞ്ഞിരുന്നു.
r6yry