ഉമ്മൻചാണ്ടിക്കെതിരെ വധശ്രമം; മുൻ സി.പി.എം നേതാവ് സി.ഒ.ടി നസീർ ഉൾപ്പെടെ മൂന്ന് പ്രതികൾ കുറ്റക്കാർ

മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്നു പ്രതികൾ കുറ്റക്കാർ. മുൻ സി.പി.എം നേതാവും 88ആം പ്രതിയുമായ സി.ഒ.ടി നസീർ, 18ആം പ്രതി ദീപക്, 99ആം പ്രതി ബിജു പറമ്പത്ത് എന്നിവരെയാണ് കണ്ണൂർ അസി. സെഷൻസ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. ഒന്നാം പ്രതി മുൻ എം.എൽ.എ സി. കൃഷ്ണൻ അടക്കം പ്രമുഖ സി.പിഎം പ്രവർത്തകരെയെല്ലാം കോടതി വെറുതെ വിട്ടു.
വധശ്രമക്കേസിൽ 113 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഐ.പി.സി 326, പി.ഡി.പിപി ആക്ട് എന്നിവ അനുസരിച്ചാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. 2013 ഒക്ടോബർ 27നാണ് പൊതുപരിപാടിയിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്ക് നേരെ ആക്രമണമുണ്ടായത്.
്ീേൂീാ