ശമ്പള കുടിശ്ശിക ആവശ്യപ്പെട്ടുകൊണ്ടുള്ള ചിന്താ ജെറോമിന്റെ കത്ത് പുറത്ത്


ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് യുവജന ക്ഷേമ കമ്മീഷന്‍ അദ്ധ്യക്ഷ ചിന്താ ജെറോം നൽകിയ കത്ത് പുറത്ത്. യുവജനകാര്യ വകുപ്പ്  പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനാണ് കത്ത് നൽ‍കിയത്. 2016 മുതലുള്ള കുടിശ്ശിക അനുവദിക്കണെമെന്ന് ആവശ്യപ്പെട്ടാണ് ചിന്ത കത്ത് നൽകിയത്. സാമ്പത്തിക പ്രതിസന്ധികൾ‍ക്കിടയിൽ പാർട്ടി അംഗങ്ങൾ‍ക്ക്  പണം അനുവദിക്കുന്നു എന്ന തരത്തിൽ വിവാദം ഉയർന്ന സമയത്ത് കുടിശ്ശിക ആവശ്യപ്പെട്ടുകൊണ്ട് താൻ കത്ത് നൽകിയിട്ടില്ലെന്നായിരുന്നു ചിന്താ ജെറോമിന്‍റെ വിശദീകരണം.

ഇന്നലെ ചിന്താ ജെറോമിന് ശമ്പള കുടിശ്ശിക അനുവദിച്ച് ധനകാര്യ വകുപ്പ് ഉത്തരവിറക്കിയിരുന്നു. 17 മാസത്തെ ശമ്പള കുടിശ്ശികയായ 8.50 ലക്ഷം രൂപയാണ് ചിന്തക്ക് ലഭിക്കുക.കഴിഞ്ഞ വർഷം സെപ്തംബറിൽ കുടിശ്ശിക ഉണ്ടായിരുന്ന കാലത്തെ ശമ്പളം 50000 രൂപയാക്കി നിജപ്പെടുത്തികൊണ്ട് ഉത്തരവിറങ്ങിയിരുന്നു. ആ ഉത്തരവ് റദ്ദ് ചെയ്തുകൊണ്ടാണ് ശമ്പള കുടിശ്ശിക അനുവദിച്ചുകൊണ്ടുള്ള പുതിയ ഉത്തരവ് ഇറങ്ങുന്നത്.

article-image

fhdhd

You might also like

Most Viewed