ഓണക്കിറ്റ് വിതരണം ആഗസ്റ്റ് മുതൽ‍


സപ്ലൈകോയുടെ ഓണക്കിറ്റ് വിതരണം ആഗസ്റ്റ് മുതൽ‍ ആരംഭിക്കും. 14 ഉത്പന്നങ്ങൾ‍ കിറ്റിലുണ്ടാവുമെന്നും ഓണത്തിനു മുമ്പ് തന്നെ വിതരണം പൂർ‍ത്തിയാക്കുമെന്നും ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ‍ അനിൽ‍ വ്യക്തമാക്കി. ഓണക്കിറ്റുകൾ‍ക്കാവശ്യമായ നടപടികക്രമങ്ങൾ‍ ഇതിനോടകം പൂർ‍ത്തിയായി. തുണി സഞ്ചി അടക്കം 14 ഉത്പന്നങ്ങളാണ് ഓണക്കിറ്റിൽ‍ ഉൾ‍പ്പെടുത്തിയിട്ടുള്ളത്.

ഓണക്കിറ്റുകൾ‍ ഓഗസ്റ്റ് 10−ന് ശേഷം റേഷൻ കടകളിലൂടെയാണ് വിതരണം ചെയ്യുക. 445 കോടി ചെലവാണ് ഇതിനായി കണക്ക് കൂട്ടുന്നത്. ഓണത്തിന് മുന്‍പ് എല്ലാവരിലേക്കും കിറ്റ് വിതരണം എത്തിക്കാനാണ് നീക്കം. കൂടാതെ ആഗസ്റ്റ് 27ന് ഓണത്തിനോടനുബന്ധിച്ച് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ഓണം ഫെയറുകളും സംഘടിപ്പിക്കും.

സംസ്ഥാനത്തെ എല്ലാ സപ്ലൈകോ സൂപ്പർ‍ മാർ‍ക്കറ്റിലും സെപ്തംബർ‍ 1 മുതൽ‍ 8 വരെ നിത്യോപയോഗ സാധനങ്ങൾ‍ക്കൊപ്പം പച്ചക്കറിയും ലഭ്യമാക്കും. ഓണം വിപണയിൽ‍ സപ്ലൈക്കോ ഇടപെടൽ‍ ഇത്തവണ കാര്യമായി ഉണ്ടാവുമെന്നും റേഷന്‍ വ്യാപാരികൾ‍ കിറ്റ് വിതരണം സേവനമായി കാണണമെന്നും ഭക്ഷ്യമന്ത്രി ജി.ആർ‍ അനിൽ‍ പറഞ്ഞു.

You might also like

  • Lulu Exhange
  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed