പാഠ്യപദ്ധതിയിൽ ജെൻഡർ എഡ്യൂക്കേഷൻ ഉൾപ്പെടുത്താൻ സർക്കാർ നീക്കം


തിരുവനന്തപുരം: സംസ്ഥാനത്ത് പ്രണയത്തിന്‍റെ പേരിൽ കൊലപാതകങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ പാഠ്യപദ്ധതിയിൽ ജെൻഡർ എഡ്യൂക്കേഷൻ ഉൾപ്പെടുത്തുന്നതിനു നടപടികൾ സ്വീകരിച്ചു വരുന്നതായി മന്ത്രി സജി ചെറിയാൻ നിയമസഭയിൽ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉന്നത−പൊതു വിദ്യാഭ്യാസ വകുപ്പുകൾക്കും കരിക്കുലം കമ്മിറ്റിക്കും ശിപാർശ നൽകുന്നതതിനു യുവജന കമ്മീഷൻ നടപടി സ്വീകരിച്ചിട്ടുണ്ട്. 

ഒപ്പം ബന്ധങ്ങൾക്കകത്ത് രൂപപ്പെടുത്തേണ്ട ജനാധിപത്യ ബോധത്തെ കുറിച്ച് യുവജന കമ്മീഷൻ ഉന്നതവിദ്യാഭ്യാസ വകുപ്പുമായി ചേർന്നു വ്യാപകമായി ബോധവത്കരണം സംഘടിപ്പിക്കും. ഇതിന്‍റെ ഭാഗമായി നിയമ സഹായ സമിതി, കൗൺസിലിംഗ് സെന്‍റർ, സ്വയം പരിശീലന സൗകര്യങ്ങൾ എന്നിവയും ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

You might also like

Most Viewed