ഉത്രവധക്കേസിൽ സൂരജിന് തൂക്കുകയർ ഒഴിവായത് പ്രായം പരിഗണിച്ച്


ഉത്ര കൊലപാതക കേസ് പ്രതി സൂരജിന് തൂക്കുകയർ എന്ന പരമാവധി ശിക്ഷ ലഭിക്കണമെന്നായിരുന്നു ഉത്രയുടെ കുടുംബത്തിന്റെ ആവശ്യം. എന്നാൽ ലഭിച്ചത് ഇരട്ട ജീവപര്യന്തമാണ്. അതിന് കാരണമായി കോടതി കണ്ടെത്തിയത് മൂന്ന് കാരണങ്ങളാണ്. പ്രതിക്ക് മുൻകാല ക്രിമിനൽ പശ്ചാത്തലമില്ല. സമൂഹത്തിന് വെല്ലുവിളിയുയർത്തുന്ന കുറ്റവാളിയായി സൂരജിനെ കോടതി കണ്ടില്ല. ഒപ്പം പ്രതിയുടെ പ്രായവും കോടതി കണക്കിലെടുത്താണ് തൂക്കുകയർ എന്ന പരമാവധി ശിക്ഷ ഒഴിവാക്കിയത്.

ഉത്രാ കൊലപാതക കേസ് പ്രതി സൂരജിനെ കോടതി ഇരട്ട ജീവപര്യന്തം തടവിനാണ് വിധിച്ചിരിക്കുന്നത്. വിഷവസ്തു ഉപയോഗിച്ച് കൊല ചെയ്തതിന് 10 വർഷം, തെളിവ് നശിപ്പിച്ചതിന് 7 വർഷം എന്നിങ്ങനെ 17 വർഷം തടവ് ശിക്ഷയ്ക്ക് ശേഷമാണ് വധശ്രമത്തിനും, കൊലപാതകത്തിനു ഇരട്ട ജീവപര്യന്തം ശിക്ഷ.

You might also like

Most Viewed