ഭക്ഷ്യസുരക്ഷാവകുപ്പിൽ നിയമവിഭാഗം തുടങ്ങും

ഭക്ഷ്യസുരക്ഷാവകുപ്പിൽ നിയമവിഭാഗം തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പഴകിയ ഭക്ഷണം പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള സംഭവങ്ങളിൽ നടപടികൾ വേഗത്തിലാക്കാനാണിതെന്നും മന്ത്രി പറഞ്ഞു.
ഭക്ഷണത്തിൽ മായം കലർത്തുന്ന സംഭവങ്ങളിൽ പരമാവധി നിയമനടപടികൾ സ്വീകരിക്കും. ലൈസൻസ് സസ്‌പെന്‍ഡ് ചെയ്താൽ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ അനുമതിയോടെ മാത്രമേ പിന്നീട് തുറന്ന് പ്രവർത്തിക്കാനാവൂ.
ഒരിടത്ത് ലൈസൻസ് സസ്‌പെൻഡ് ചെയ്ത സ്ഥാപനം മറ്റൊരിടത്ത് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
fjfgyvkg