നടി മാധുരി ദീക്ഷിതിന്റെ അമ്മ അന്തരിച്ചു

പ്രശസ്ത നടി മാധുരി ദീക്ഷിതിന്റെ അമ്മ സ്നേഹലതാ ദീക്ഷിത്(91) അന്തരിച്ചു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. മാധുരി ദീക്ഷിതും ഭര്‍ത്താവ് ശ്രീറാം നേനേയുമാണ് ഇക്കാര്യം അറിയിച്ചത്. സംസ്‌കാരച്ചടങ്ങുകള്‍ ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെ മുംബൈ വര്‍ളിയിലെ ശ്മശാനത്തില്‍ നടക്കും. അമ്മയുടെ 90-ാം പിറന്നാളിന് മാധുരി ദീക്ഷിത് സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ച ചിത്രങ്ങളും കുറിപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു. ‘എനിക്കു വേണ്ടി ചെയ്തു തന്ന കാര്യങ്ങള്‍, എന്നെ പഠിപ്പിച്ച പാഠങ്ങള്‍ അതെല്ലാമാണ് അമ്മയില്‍ നിന്നുള്ള സ്‌നേഹ സമ്മാന’മെന്നാണ് അവര്‍ കുറിച്ചത്.
hgfgfgfdg