യാഹൂ ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കുന്നു


ന്യൂഡൽഹി: ഇന്ത്യയിലെ യാഹൂ വാർ‍ത്താ സൈറ്റുകളുടെ പ്രവർ‍ത്തനം അവസാനിപ്പികുന്നതായി ടെക് കന്പനി വെറൈസൻ‍ മീഡിയ. ഇന്ത്യയിലെ വിദേശ നിക്ഷേപ നയവുമായി ബന്ധപ്പെട്ട സങ്കീർ‍ണതകളാണ് രാജ്യത്തെ പ്രവർ‍ത്തനം അവസാനിപ്പിക്കാൻ കന്പനിയെ പ്രേരിപ്പിച്ചത്.

വാർ‍ത്താ വെബ്‌സൈറ്റുകൾ‍ക്ക് 26 ശതമാനത്തിൽ‍ കൂടുതൽ‍ ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് (എഫ് ഡി ഐ) വിലക്കികൊണ്ടുള്ള ചട്ടമാണ് ഇന്ത്യയിലെ സൈറ്റുകളുടെ പ്രവർ‍ത്തനം നിർ‍ത്താൻ‍ കാരണമെന്ന് വെറൈസൻ മീഡിയ വക്താവ് ഏപ്രിൽ‍ ബോയ്ഡ് പറഞ്ഞു.

ഇതോടെ, യാഹൂ ക്രിക്കറ്റ്, യാഹൂ ഫിനാൻസ് ഉൾ‍പ്പടെയുള്ള വാർ‍ത്താവിനോദ സൈറ്റുകൾ‍ ഏതാനും ദിവസങ്ങൾ‍ക്കകം പ്രവർ‍ത്തനം അവസാനിപ്പിക്കും. എന്നാൽ‍ യാഹൂ മെയിൽ‍, യാഹൂ സെർ‍ച്ച് എന്നിവ രാജ്യത്ത് ലഭ്യമായിരിക്കും.

അതേസമയം, ഒക്ടോബർ‍ മുതലാണ് മാധ്യമ സ്ഥാപനങ്ങളിലെ വിദേശ നിക്ഷേപം പരിമിതപ്പെടുത്തി കൊണ്ടുള്ള എഫ്.ഡി.ഐ ചട്ടം നടപ്പിൽ‍ വരുന്നത്. ഡിജിറ്റൽ‍ മേഖലയിലടക്കമുള്ളവക്ക് ചട്ടം ബാധകമാണ്. 2020 നവംബർ‍ മുതൽ‍ കേന്ദ്ര സർ‍ക്കാരിൽ‍ സമ്മർ‍ദം നടത്തുന്നുണ്ടങ്കിലും വെറൈസണിന് അംഗീകാരം ലഭിച്ചിരുന്നില്ല.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed