ഐ.പി.എൽ 14ാം സീസണിന് ഇന്ന് തുടക്കം


ചെന്നൈ: ക്രിക്കറ്റ് പൂരത്തിന് ഇന്ന് ചെന്നൈയിലെ ചെപ്പോക്ക് ചിദംബരം സ്റ്റേഡിയത്തിൽ അരങ്ങേറ്റം. തീപ്പൊരിപോരാട്ടങ്ങളുടെ 14-ാം സീസണ്‍ ഐപിഎൽ പൂരത്തിന് രാത്രി 7.30ന് തിരിതെളിയും. രോഹിത് ശർമ നയിക്കുന്ന മുംബൈ ഇന്ത്യൻസും ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി നയിക്കുന്ന റോയൽ ചഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ആദ്യ മത്സരം. ഇതോടെ ഇന്നു മുതൽ ക്രിക്കറ്റ് ആരാധകർക്ക് ഉത്സവ രാവുകൾ. ഫൈനൽ അടക്കം 60 മത്സരങ്ങൾ അരങ്ങേറുന്ന ഐപിഎൽ 2021 സീസണിന്‍റെ കിരീട പോരാട്ടം മെയ് 30നാണ്.

You might also like

Most Viewed