ആന്റിജൻ പരിശോധന; വാക്സീൻ എടുക്കാത്തവർക്ക് മാത്രമായേക്കും


ഖത്തറിലെ സ്‌കൂളുകളിൽ വിദ്യാർഥികൾക്കുള്ള പ്രതിവാര റാപ്പിഡ് ആന്റിജൻ പരിശോധനാ വ്യവസ്ഥ കോവിഡ് വാക്‌സിനെടുക്കാത്ത വിദ്യാർഥികൾക്ക് മാത്രമാക്കുന്ന കാര്യം പരിഗണനയിൽ. ഇതു സംബന്ധിച്ച് പൊതുജനാരോഗ്യ മന്ത്രാലയവും  വിദ്യാഭ്യാസ മന്ത്രാലയവും തമ്മിൽ ചർച്ച നടക്കുകയാണ്. നിലവിലെ കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത്  അധികം താമസിയാതെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നും കോവിഡ് ദേശീയ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷൻ ഡോ.അബ്ദുല്ലത്തീഫ് അൽ ഖാൽ വ്യക്തമാക്കി.

കമ്യൂണിറ്റികളിലെ കോവിഡ് കേസുകളുടെ നിരക്കും സ്‌കൂളുകളിലേതും മിക്കപ്പോഴും സമാനമാണ്. കർശന കോവിഡ് കോവിഡ് പ്രോട്ടോക്കോൾ നടപ്പാക്കിയാണ് സ്‌കൂളുകൾ നൂറു ശതമാനം ശേഷിയിൽ തുറന്നതെന്നും അധികൃതർ അറിയിച്ചു. നിലവിൽ എല്ലാ ക്ലാസുകളിലെയും മുഴുവൻ വിദ്യാർഥികൾക്കും പ്രതിവാര കോവിഡ് റാപ്പിഡ് ആന്റിജൻ പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്.വീടുകളിൽ തന്നെ പരിശോധന നടത്താം. ഫലം നെഗറ്റീവെങ്കിൽ ഡിക്ലറേഷൻ ഫോമിൽ രക്ഷിതാക്കൾ സ്വയം സാക്ഷ്യപ്പെടുത്തി സ്‌കൂളുകൾക്ക് നൽകണമെന്നാണ് വ്യവസ്ഥ. പോസിറ്റീവെങ്കിൽ ഹെൽത്ത് സെന്ററിൽ വീണ്ടും പരിശോധന നടത്തി ഫലം ഉറപ്പാക്കി വീട്ടിൽ ഐസലേഷനിൽ കഴിയണം.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed