ഈ പ്രണയകാലം ആഘോഷമാക്കാന്‍ ഹാര്‍ട്ട് ടു ഹാര്‍ട്ട് ജ്വല്ലറികളക്ഷനുമായി മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്


പ്രണയദിനത്തോടനുബന്ധിച്ച് പത്ത് രാജ്യങ്ങളിലായി 280ലധികം ഔട്ട്‌ലെറ്റുകളോടെ ആഗോള ജ്വല്ലറി റീട്ടെയില്‍ രംഗത്തെ മുന്‍നിര ജ്വല്ലറി ബ്രാന്‍ഡുകളിലൊന്നായി നിലകൊള്ളുന്ന മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഈ സീസണ്‍ ആഘോഷമാക്കാന്‍ ഹാര്‍ട്ട് ടു ഹാര്‍ട്ട് എന്ന പേരില്‍ ഡയമണ്ട്‌സിന്റെയും 18 ക്യാരറ്റ് സ്വര്‍ണ്ണാഭരണ ശ്രേണിയുടെയും സ്‌പെഷ്യല്‍ എഡിഷന്‍ ആഭരണശേഖരം അവതരിപ്പിച്ചു. ഈ സീസണില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഹാര്‍ട്ട് ഷേപ്പ്ഡ് ആഭരണങ്ങളുടെ ആവശ്യകത കൂടുന്ന സാഹചര്യത്തിലാണ് ഈ ആകര്‍ഷകമായ ശേഖരം ഗ്രൂപ്പ് അവതരിപ്പിച്ചിരിക്കുന്നത്. വിവിധ രീതികളില്‍ പ്രണയത്തെ പ്രതിനിധീകരിക്കുന്ന 100-ലധികം ഡിസൈനുകളുള്ള ഈ അതുല്യമായ ആഭരണ ശേഖരം പ്രിയപ്പെട്ടവരോട് സ്‌നേഹം പ്രകടിപ്പിക്കുന്നതിനുള്ള മികച്ച സമ്മാനവുമാണ്. 100 ബഹ്റൈനി ദിനാർ മുതലുള്ള വിലയില്‍ ഈ ശേഖരം ലഭ്യമാണ്. ഈ അവസരം കൂടുതല്‍ സവിശേഷമാക്കുന്നതിന്, ഉപഭോക്താക്കള്‍ക്ക് ഈ ലിമിറ്റഡ് എഡിഷന്‍ ഡയമണ്ട് ആഭരണങ്ങള്‍ക്കൊപ്പം ഒരു ബ്രാന്‍ഡഡ് വാച്ച് പൂര്‍ണ്ണമായും സൗജന്യമായി ലഭിക്കും.

article-image

ഡയമണ്ടിലും 18kയിലും തീര്‍ത്ത പെന്‍ഡന്റുകള്‍ക്ക് പുറമേ, ഹാര്‍ട്ട് ഷേപ്പിലുളള മനോഹരമായ ഡയമണ്ട് ബാംഗിള്‍സും, ബ്രെയിസ്‌ലെറ്റുകളും, റിങ്ങ്‌സും, നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായി തെരഞ്ഞെടുക്കാം. കൂടാതെ, തുറക്കാനോ അടയ്ക്കാനോ കഴിയുന്ന റിങ്ങ്‌സിനും, പെന്‍ഡന്റുകള്‍ക്കും പുറമേ, ഡബ്ള്‍ സൈഡഡ് പെന്‍ഡന്റുകളും കമ്മലുകളും ഉള്ള നെക്ലേസ് സെറ്റുകളും ബ്രാന്‍ഡ് പുറത്തിറക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് 18kയില്‍ ഡിസൈന്‍ ചെയ്ത പേഴ്‌സണലൈസ്ഡ് നെയിം റിങ്ങുകളും ലഭ്യമാണ്. പ്രിയപ്പെട്ടവരുടെ പേരില്‍ ഇത്തരം റിങ്ങുകള്‍ പ്രത്യേകം രൂപകല്‍പന ചെയ്ത് സമ്മാനിക്കാന്‍ സാധിക്കും.

article-image

പ്രിയപ്പെട്ടവര്‍ക്ക് ഏറ്റവുമധികം സമ്മാനങ്ങള്‍ നല്‍കുന്ന സമയമാണിത്. ഏറ്റവും അര്‍ത്ഥവത്തായ സമ്മാനമാണ് ആഭരണങ്ങള്‍. അതിന്റെ മനോഹാരിത ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്നതും, മൂല്യം ഓരോ ദിവസവും വര്‍ദ്ധിക്കുന്നുവെന്നതും തന്നെയാണ് അതിനു കാരണമെന്നും മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ്ങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. ഈ സീസണില്‍ പ്രത്യേകമായി അവതരിപ്പിക്കുന്ന എക്സ്‌ക്ലൂസീവ് ജ്വല്ലറി & ഹാര്‍ട്ട് ടു ഹാര്‍ട്ട് ശേഖരം പ്രിയപ്പെട്ടവര്‍ക്കുള്ള മികച്ച സമ്മാനമായിരിക്കുമെന്ന് വിശ്വസിക്കുന്നതായും ഷംലാല്‍ അഹമ്മദ് കൂട്ടിച്ചേര്‍ത്തു.

article-image

2022 ഫെബ്രുവരി 14 വരെ ഈ പ്രമോഷന്‍ എല്ലാ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഷോറൂമുകളിലും ലഭ്യമായിരിക്കും. ഉപഭോക്താക്കള്‍ക്ക് ഈ അമുല്യമായ ആഭരണ ശേഖരങ്ങള്‍ www.malabargoldanddiamonds.com ലൂടെ ഓണ്‍ലൈനായി പര്‍ച്ചേസ് ചെയ്യാന്‍ സാധിക്കും.

ഈ പ്രമോഷനു പുറമേ പ്രത്യേക രൂപകല്‍പനയോട് കൂടിയ സ്വര്‍ണ്ണ, വജ്രാഭരണങ്ങളുടെ അപൂര്‍വ്വ ശേഖരവും മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്
ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഓരോ ഉപഭോക്താവിന്റെ അഭിരുചിക്കും ബജറ്റിനും യോജിച്ച രീതിയിലാണ് ഈ ശേഖരം അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്രമോഷന്‍ മിഡില്‍ ഈസ്റ്റിലെയും ഫാര്‍ ഈസ്റ്റിലെയും, യു.എസ്.എയിലെയും എല്ലാ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്, എം.ജി.ഡി ലൈഫ് സ്റ്റൈല്‍ ജ്വല്ലറി ഔട്ട്‌ലെറ്റുകളിലും ലഭ്യമാണ്.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed