രണ്ടാം ദിവസവും കോവിഡ് ബാധിച്ച് എട്ടു പേർ മരിച്ചു


ഒമാനിൽ തുടര്‍ച്ചയായ രണ്ടാം ദിവസവും എട്ടു കോവിഡ് രോഗികള്‍ കൂടി മരിച്ചു.  ഒമാനില്‍ 24 മണിക്കൂറിനിടെ 2,303 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1532 രോഗികള്‍ സുഖം പ്രാപിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.  രാജ്യത്ത് 356,900 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇവരില്‍ 329,747 പേര്‍ കൊവിഡ് മുക്തരായി. 92.4 ശതമാനമാണ് രോഗമുക്തി നിരക്ക്. ആകെ കോവിഡ് മരണങ്ങള്‍ 4,188 ആയി ഉയര്‍ന്നു. പുതുതായി 104 രോഗികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രികളില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 409 ആയി ഉയര്‍ന്നു. 69 രോഗികള്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed