തൊഴിൽ നിയമ ലംഘനങ്ങൾക്കെതിരെ ക്യാമ്പെയിനുമായി എൽ.എം.ആർ.എ
തൊഴിൽ നിയമ ലംഘനങ്ങൾക്കെതിരെ ക്യാമ്പെയിനുമായി എൽ.എം.ആർ.എ രംഗത്ത്. ബഹ്റൈനിലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെയും ആഭ്യന്തര മന്ത്രാലയത്തിലെ നാഷ്ണാലിറ്റി പാസ്പോർട്ട്സ് ആൻഡ് റെസിഡൻസ് വിഭാഗവും ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ലീഗൽ കൺട്രോൾ വിഭാഗമാണ് ക്യാപിറ്റൽ ഗവർണറേറ്റുകളിൽ പരിശോധന ക്യാംപെയിൻ നടത്തി വരുന്നത്. ഇവിടെ വിവിധയിടങ്ങളിൽ നിയമ ലംഘനം നടത്തിയവരെ എൽഎംആർഎ അധികൃതർ പിടികൂടിയിട്ടുണ്ട്.
തൊഴിലിടങ്ങളിൽ മികച്ച തൊഴിൽ അന്തരീക്ഷം വികസിപ്പിക്കുന്നതിനും തൊഴിൽ മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയവും മറ്റ് ബന്ധപ്പെട്ട സർക്കാർ ഏജൻസികളും സഹകരിച്ച് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തുന്ന തീവ്രമായ ശ്രമങ്ങളുടെ തുടർച്ചയായാണ് പരിശോധന കാമ്പയിനെന്നും തൊഴിൽ നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എൽഎംആർഎയെ വിവരമറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.


