ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവയ്പ്പ്


ശ്രീനഗര്‍: നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവയ്പ്പ്. ജമ്മുവിലെ രജൗരി ജില്ലയിലാണ് ശക്തമായ ആക്രമണം ഉണ്ടായത്. പാക് പ്രകോപനത്തെത്തുടര്‍ന്ന് ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു.

രജൗരിയിലെ നൗഷീറ സെക്ടറില്‍ ഇന്നലെ രാത്രി 8.30ഓടെയാണ് ആക്രമണം ആരംഭിച്ചത്. പ്രകോപനമേതുമില്ലാതെ വെടിയുതിര്‍ത്തതിന് പുറമേ ശക്തമായ ഷെല്ലാക്രമണവും ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയുണ്ടായി.പുലര്‍ച്ചെ 1.30 വരെ നീണ്ടു നിന്ന ആക്രമണത്തില്‍ എ.കെ.47, 82 എംഎംമോട്ടോര്‍ തോക്കുകള്‍ എന്നിവ ഉപയോഗിക്കപ്പെട്ടു. ആക്രമണം രൂക്ഷമായതിനെത്തുടര്‍ന്ന് ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു. 8 പാക് സൈനികര്‍ക്ക് ഇതില്‍ പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച പാക് സേന നടത്തിയ വെടിവയ്പ്പില്‍ ഇതേ ഭാഗത്ത് ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു.

സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം 25 തവണയിലേറെയാണ് പാക് സേന അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചത്. നേരത്തെ പൂഞ്ച് ജില്ലയില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ നാല്് ഇന്ത്യന്‍ ജവാന്‍മാര്‍ക്കും അഞ്ച് ഗ്രാമീണര്‍ക്കും പരിക്കേറ്റിരുന്നു. പാക് ഭാഗത്ത് കനത്ത നഷ്ടം സംഭവിക്കുന്ന രീതിയില്‍ ശക്തമായ തിരിച്ചടി നല്‍കിയാണ് ഇന്ത്യ അതിനെ നേരിട്ടത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed