പെരുമഴയത്ത് റോഡിൽ കുഴിയടപ്പ്; പണി പൂർത്തിയാക്കിയതിന് പിന്നാലെ ടാറിളകിത്തുടങ്ങി


എറണാകുളത്ത് പെരുമഴയത്ത് റോഡിൽ കുഴിയടപ്പ്. എൻഎച്ച് ബൈപ്പാസിലെ കുഴികളാണ് മഴയത്ത് ഇതരസംസ്ഥാന തൊഴിലാളികളെ നിർത്തി അടയ്ക്കുന്നത്. പണി പൂർത്തിയാക്കി തൊഴിലാളികൾ മടങ്ങിയതിന് പിന്നാലെ മിക്കയിടത്തും ടാറിളകിത്തുടങ്ങി. ഇടപ്പള്ളി മുതൽ അരൂർ വരെ എൻ എച്ച് ബൈപ്പാസിൽ കുഴി രൂപപ്പെട്ട് വാഹനയാത്ര ദുഷ്കരമായിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ദേശീയ പാത അതോറിറ്റിയുടെ നിർദ്ദേശ പ്രകാരം കുഴിയടയ്ക്കാൻ തീരുമാനിച്ചത്.

യു ടേണിൽ പെരുമഴയത്ത് കരാറുകാരൻ ചുമതലപ്പെടുത്തിയ ഇതരസംസ്ഥാന സംസ്ഥാന തൊഴിലാളികൾ കുഴിയടയ്ക്കുന്നു. നേരത്തെ മിക്സ് ചെയ്ത ടാർ കുഴിയിലിട്ട് അടിച്ചുറപ്പിക്കുന്നതോടെ പണി കഴിഞ്ഞു. മുൻപ് അടച്ച കുഴികളിലെ ടാർ ഇളകിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്. നഗരത്തിലെ ഇടറോഡുകളിലെ അവസ്ഥയും മഴ കനത്തതോടെ പരിതാപകരമാണ്.

article-image

asdadsadsads

You might also like

Most Viewed