സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂർ‍ അന്തരിച്ചു


സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂർ‍ അന്തരിച്ചു. 59 വയസായിരുന്നു. വഞ്ചിയൂരിലെ ഫ്‌ളാറ്റിൽ‍ മരിച്ച നിലയിൽ‍ കണ്ടെത്തുകയായിരുന്നു. ചെറുകഥാകൃത്തും നോവലിസ്റ്റുമാണ്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. രണ്ട് കഥാസമാഹാരങ്ങളും ഏഴ് നോവലുകളും രചിച്ചിട്ടുണ്ട്.

ഫ്‌ളാറ്റിലെ ഒന്നാം നിലയിലായിരുന്നു അദ്ദേഹത്തിന്റെ താമസം. ഏറെ തവണ ഫോണിൽ‍ ബന്ധപ്പെട്ടിട്ടും കിട്ടാതിരുന്നതോടെ സതീഷ് ബാബുവിന്റെ അടുത്ത ബന്ധുക്കൾ‍ എത്തി വീട് പരിശോധിച്ചപ്പോഴാണ് കട്ടിലിൽ‍ നിന്ന് വീണുകിടക്കുന്ന രീതിയിൽ‍ കണ്ടത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഇന്‍ക്വസ്റ്റ് നടപടികൾ‍ ഉടൻ തുടങ്ങുമെന്ന് പൊലീസ് അറിയിച്ചു.

article-image

ിൂബപിൂഹിൂ

You might also like

  • Lulu Exchange
  • Straight Forward

Most Viewed