കേരളത്തിൽ ഇന്ന് 41,953 പേ​ർക്ക് കോവിഡ്


തിരുവനന്തപുരം: സംസ്ഥാനം കടന്നുപോകുന്നത് അതീവ ഗൗരവമുള്ള അവസ്ഥയിലൂടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പ്രതിദിന കേസുകളുടെ എണ്ണം റിക്കാർഡ് ഭേദിച്ച് കുതിക്കുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും (ടിപിആർ) കുറയുന്ന പ്രവണത കാണിക്കുന്നില്ല. ഇത് അതീവ ഗൗരവതരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇന്ന് 41,953 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,321 സാന്പിളുകളാണ് പരിശോധിച്ചത്. ടിപിആർ 25.69 ശതമാനം ആണ്. ഇന്ന് 58 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 5565 ആയി. 38,896 പേർ‍ക്ക് സന്പർ‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 2657 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 283 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. നിലവിൽ 3,75,658 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇന്ന് 23,106 പേർക്ക് രോഗമുക്തിയുണ്ടായി. 13,62,363 പേര്‍ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. 117 ആരോഗ്യ പ്രവർ‍ത്തകർക്കാണ് രോഗം ബാധിച്ചത്. 

പോസിറ്റീവ് കേസുകൾ ജില്ല തിരിച്ച്: എറണാകുളം−6558, കോഴിക്കോട്−5180, മലപ്പുറം−4166, തൃശൂര്‍−3731, തിരുവനന്തപുരം−3727, കോട്ടയം−3432, ആലപ്പുഴ−2951, കൊല്ലം−2946, പാലക്കാട്−2551, കണ്ണൂർ‍−2087, ഇടുക്കി−1396, പത്തനംതിട്ട−1282, കാസർഗോഡ്−1056, വയനാട്−890. 

You might also like

Most Viewed