ബന്ധു ഓടിച്ചിരുന്ന ട്രക്ക് ഇടിച്ചു 2 വയസ്സുകാരി മരിച്ചു
പെൻസിൽവാനിയ : പെൻസിൽവാനിയയിലെ മൊബൈൽ ഹോം പാർക്കിൽ ബന്ധു ഓടിച്ചിരുന്ന ട്രക്ക് ഇടിച്ചു 2 വയസ്സുകാരി മരിച്ചു. ലൂസിയാന സ്വദേശിയായ ഷെൽബി ഫോൾസ് ആണ് മരണമടഞ്ഞത്. വൈകീട്ട് ലിൻഡനിലെ മൊബൈൽ ഹോം പാർക്കിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കുട്ടി. കുട്ടിയുടെ ബന്ധു കൂടിയായ ഡ്രൈവർ ട്രക്ക് പാർക്കിൽ നിന്ന് പുറത്തേക്ക് കൊണ്ട് പോകാനായി എടുത്തപ്പോൾ കുട്ടി ട്രക്കിനടിയിൽപ്പെട്ട് മരിക്കുകയായിരുന്നു. ട്രാക്കിന്റെ ഉയരം കാരണം കുട്ടി ഇരിക്കുന്നത് കാണാൻ സാധ്യമായിരുന്നില്ലെന്ന് ഡ്രൈവർ പറഞ്ഞു.

