രാത്രികാല സ്വകാര്യ ബസില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം


കോഴിക്കോട്: രാത്രികാല സ്വകാര്യ സെമി സ്ലീപ്പര്‍ ബസില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. തിരുവന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തുന്ന ബസിലാണ് യാത്രക്കാരിക്ക് നേരെ പീഡനശ്രമം നടന്നത്. സംഭവത്തില്‍ വയനാട് സ്വദേശിനിയായ യുവതി ഡി.ജി.പിക്ക് പരാതി നല്‍കി.
തിരുവനന്തപുരത്തെ ട്രെയിനിംഗ് കഴിഞ്ഞ് രാത്രി ഒന്‍പത് മണിക്ക് ബസ്സില്‍ കയറി യുവതി സ്ത്രീകള്‍ക്കായി പ്രത്യേകം ബുക്ക് ചെയ്ത് സീറ്റിലായിരുന്നു ഇരുന്നത്.തൊട്ടടുത്ത സീറ്റില്‍ കൊല്ലത്ത് നിന്നുള്ള ഒരു സ്ത്രീയാണ് കയറേണ്ടിയിരുന്നത്. എന്നാല്‍ വഴിയില്‍ നിര്‍ത്തിയ ബസില്‍ അപരിചിതനായ ഒരാള്‍ കയറി യുവതിയുടെ അടുത്ത സീറ്റില്‍ ഇരുന്നു. യാത്രക്കിടെ ഉറക്കത്തിലായിരുന്ന തന്റെ ശരീരത്തില്‍ തൊട്ടടുത്തിരുന്ന വ്യക്തി കയറി പിടിക്കുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു.
ബസ്സുകാരുടെ അറിവോടെയാണ് ഇയാള്‍ യാത്ര ചെയതത് എന്നാണ് സ്ത്രീയുടെ പരാതി. തനിക്കുണ്ടായ അനുഭവം മറ്റാര്‍ക്കും ഉണ്ടാകരുതെന്ന് കാണിച്ച് ഡി.ജി.പി.ക്ക് പരാതിയും നല്‍കി.
എന്നാല്‍ തങ്ങള്‍ക്ക് അയാളെ അറിയില്ലെന്നും അപരിചിതനായ ഒരു വ്യക്തിയാണ് യുവതിയെ ആക്രമിച്ചതെന്നും ട്രാവല്‍ ഏജന്‍സി ജീവനക്കാര്‍ പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed