റയിൽവേ സ്റ്റേഷനിൽ വിദ്യാർഥിനികൾ വിഷം കഴിച്ച നിലയിൽ
ഷൊർണൂർ: റയിൽവേ സ്റ്റേഷനിൽ 2 വിദ്യാർഥിനികളെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. വടകര സ്വദേശികളായ കുട്ടികളെ തൃശൂര്‍ മെഡി. കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടനില തരണം ചെയ്തിട്ടില്ല. കൊയമ്പത്തൂരിലെ സ്വകാര്യ കോളേജിൽ ഒന്നാംവർഷ എംബിഎ വിദ്യാർഥികളാണ് ഇരുവരും. ഹോസ്റ്റലിലെ പീഡനത്തിൽ മനം നൊന്താണ് ആത്മഹത്യ ശ്രമം എന്നാണ് സൂചന.

