ബിജെപി സംസ്ഥാന കോര്‍കമ്മറ്റി യോഗം തുടരും

തിരുവനന്തപുരം: ബിജെപി സംസ്ഥാന കോര്‍കമ്മറ്റി യോഗം ഇന്നും തിരുവനന്തപുരത്ത് തുടരും. കോര് കമ്മറ്റി അംഗങ്ങള്‍ ആര്‍എസ്‌എസ് നേതൃത്വവുമായി ഇന്ന് ചര്‍ച്ച നടത്തും. ഇതിന് ശേഷമായിരിക്കും സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് അന്തിമതീരുമാനമെടുക്കുക. ഇന്നലെ നടന്ന തിരക്കിട്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്നും യോഗം തുടരുന്നത്. സഖ്യകക്ഷികള്‍ക്ക് കൊടുക്കേണ്ട സീറ്റുകള്‍ സംബന്ധിച്ചും വിജയസാധ്യതയുള്ള സീറ്റുകളിലെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ചുമാണ് ഇന്ന് ചര്‍ച്ച നടക്കുക. ആദ്യഘട്ട സ്ഥാനാര്‍ഥിപട്ടിക പുറത്തിറക്കുന്നതിന് മുന്നോടിയായുള്ള മാരത്തണ്‍ ചര്‍ച്ചകളാണ് നടക്കുന്നത്.