കൊച്ചി മെട്രോയിൽ ചിത്രീകരിക്കുന്ന ആദ്യ സിനിമ

ആദ്യമായി കൊച്ചി മെട്രോയിൽ സിനിമാ ചിത്രീകരണം. തെലുഗ് ചിത്രമായ ലവറിന്റെ ഭാഗങ്ങളാണ് ഇടപ്പള്ളി േസ്റ്റഷന് മുന്നിലും പ്ലാറ്റ്ഫോം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലുമായി ചിത്രീകരിച്ചത്. മുന്പ് പല പരസ്യചിത്രങ്ങളും മെട്രോേസ്റ്റഷനുകളിലും ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു ഫീച്ചർ ഫിലിം ചിത്രീകരിക്കുന്നത്. കുട്ടനാട്, തോപ്പുംപടി, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിലെ ചിത്രീകരണത്തിന് ശേഷമാണ് സിനിമാ ടീം മെട്രോയിലുമെത്തിയത്. അധികൃതരിൽ നിന്നും അനുമതി വാങ്ങി അക്കൗണ്ടിൽ മുൻകൂർ പണം നിക്ഷേപിച്ചാൽ മെട്രോയിൽ ചിത്രീകരണത്തിനുള്ള അവസരമുണ്ടാകും. ലവറിന്റെ ചിത്രീകരണത്തിനായി രണ്ട് ലക്ഷം രൂപയാണ് അധികൃതർ അടച്ചത്.