ബഹറിനിൽ ഗ്യാസ് സി­ലി­ണ്ടർ മോ­ഷണ സംഘം പി­ടി­യി­ൽ


മനാമ: കെട്ടിടങ്ങളിൽ നിന്നും ഗ്യാസ് സിലിണ്ടർ മോഷ്ടിക്കുന്ന സംഘം പോലീസ് പിടിയിലായി. സതേൺ ഗവർണറേറ്റിലെ പൊലീസ് ജനറൽ ഡയറക്ടറേറ്റ് ആണ് ഇക്കാര്യം കഴിഞ്ഞ ദിവസം അറിയിച്ചത്. തുടരന്വേഷണം ആരംഭിച്ചതായും, സംഘത്തിൽ പ്രവർത്തിച്ചവരെ തിരിച്ചറിഞ്ഞതായും അധികൃതർ വ്യക്തമാക്കി. പിടിയിലായവർ കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം അറിയിച്ചു. 

തുടർനിയമനടപടികൾക്കായി ഈ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ വ്യക്തമാക്കി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed