നൗക ബഹ്‌റൈൻ യാത്രയയപ്പും ആദരിക്കലും സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: പ്രവാസജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങുന്ന ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യപ്രവർത്തകരായ സുരേഷ് മണ്ടോടിക്കും അരുൺ പ്രകാശിനും നൗക ബഹ്‌റൈൻ യാത്രയയപ്പ് നൽകി ആദരിച്ചു. ഇതോടൊപ്പം, 'TARANG 2026 - ISB' കലാമേളയിൽ മികച്ച പ്രകടനവും അഭിമാനകരമായ നേട്ടങ്ങളും കൈവരിച്ച ആൽവിൻ കുഞ്ഞിപ്പറമ്പത്തിനെയും ചടങ്ങിൽ പ്രത്യേകമായി ആദരിക്കുകയും സ്നേഹോപഹാരം കൈമാറുകയും ചെയ്തു.
മനാമ ചായക്കട ഹാളിൽ വെച്ചാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്. നൗകയുടെ വിവിധ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായി സഹകരിച്ചുപോന്ന സുരേഷ് മണ്ടോടിയുടെയും, ജീവകാരുണ്യ മേഖലയിൽ സംഘടനയ്ക്കൊപ്പം നിലകൊണ്ട അരുൺ പ്രകാശിന്റെയും സേവനങ്ങളെ ഭാരവാഹികൾ ചടങ്ങിൽ അനുസ്മരിച്ചു.
നൗക ബഹ്‌റൈൻ വൈസ് പ്രസിഡന്റ് സ. ബിനുകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സജിത്ത് വെള്ളികുളങ്ങര സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് അശ്വതി മിഥുൻ, ജോയിന്റ് സെക്രട്ടറി പ്രജീഷ് എന്നിവരും മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ആശംസകൾ നേർന്ന് സംസാരിച്ചു. ട്രഷറർ സ. അനീഷ് ടി.കെ. നന്ദി രേഖപ്പെടുത്തി.
#BahrainNews #NawkaBahrain #HonouringCeremony #4PMNews
assxssas
asssdas
sdssa

