യുഎഇയിലെ പ്രവാസികൾ വിവാഹിതരാകുമ്പോൾ എമിറേറ്റ്‌സ് ഐഡി മാറ്റുകയോ പുതുക്കുകയോ ചെയ്യണം


യുഎഇയിലെ പ്രവാസികൾ വിവാഹിതരാകുമ്പോൾ എമിറേറ്റ്‌സ് ഐഡി കാർഡുകൾ മാറ്റുകയോ പുതുക്കുകയോ ചെയ്യണമെന്ന് നിർദ്ദേശം. ഭാര്യയുടെ കുടുംബപ്പേര് വിവാഹശേഷം മാറ്റുന്നവർക്കാണ് ഇതുബാധകമാകുന്നത്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്‌സ് സെക്യൂരിറ്റി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

ഇതിനായി ബന്ധപ്പെട്ട വ്യക്തി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുടെ ഉപഭോക്തൃ സേവന കേന്ദ്രം സന്ദർശിക്കുകയും ഐഡി കാർഡിലെയും പോപ്പുലേഷൻ റജിസ്റ്റർ പ്രോഗ്രാമിലെയും ഡാറ്റ അപ്ഡേറ്റ് ചെയ്യുന്നതിന് ആവശ്യമായ രേഖകൾ ഹാജരാക്കുകയും ചെയ്യണമെന്നാണ് നിർദ്ദേശം.

അതേസമയം, എമിറാത്തികളുടെയും ഗൾഫ് പൗരന്മാരുടെയും കാര്യത്തിൽ, മകനോ മകളോ 15 വയസ്സ് തികഞ്ഞ തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ജനസംഖ്യാ രജിസ്റ്റർ പ്രോഗ്രാമിലെയും ഐഡി കാർഡിലെയും ഡാറ്റ അപ്ഡേറ്റ് ചെയ്യണം. ഇതിനായി ഐസിപി ഉപഭോക്തൃ സേവന കേന്ദ്രം സന്ദർശിക്കുകയും മകന്റെ വിരലടയാളം എടുക്കാനും ആവശ്യമായ എല്ലാ ഡാറ്റയും അപ്ഡേറ്റ് ചെയ്യുകയും വേണം

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed