ദുബൈ എമിറേറ്റ്സ് ഹിൽ‍സിലെ വില്ല 10.28 കോടി ദിർ‍ഹത്തിന് സ്വന്തമാക്കിയത് ഇന്ത്യൻ വ്യവസായി


ദുബായിലെ ആഢംബര മാളികകളിലൊന്നായ എമിറേറ്റ്സ് ഹിൽ‍സിലെ ഒരു വില്ല വിൽ‍പ്പന നടത്തിയത് 10.28 കോടി യുഎഇ ദിർ‍ഹത്തിന് (ഏകദേശം 2.8 കോടി ഡോളർ‍). ഈ വർ‍ഷത്തെ ഏറ്റവും ഉയർ‍ന്ന തുകയ്ക്കുള്ള വിൽ‍പ്പനയാണ് എമിറേറ്റ്‌സ് ഹിൽ‍സിൽ‍ ഇതോടെ നടന്നത്. എമിറേറ്റ്‌സ് ഹിൽ‍സിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർ‍ന്ന രണ്ടാമത്തെ വിൽ‍പ്പനയുമാണിതെന്ന് പ്രാദേശിക മാധ്യമങ്ങൾ‍ റിപ്പോർ‍ട്ട് ചെയ്തു. വില്ല സ്വന്തമാക്കിയത് ഇന്ത്യൻ വ്യവസായി.

ഫീനിക്‌സ് ഹോംസ് ഉടമ മൈൽ‍സ് ബുഷ് എന്നയാളാണ് ഈ ചരിത്ര വിൽ‍പ്പന നടത്തിയത്. 38,000 ചതുരശ്ര അടി പ്ലോട്ടിൽ‍ സ്ഥിതി ചെയ്യുന്ന 20,000 ചതുരശ്ര അടി വിസ്തീർ‍ണ്ണവുമുള്ള വില്ല മാൾ‍ട്ടീസ് വ്യവസായിയായ ബുഷ് വിറ്റതാവട്ടെ ഒരു ഇന്ത്യൻ വ്യവസായിക്കും. എന്നാൽ‍ ഇദ്ദേഹത്തിന്റെ പേരുവിവരങ്ങൾ‍ പുറത്തുവന്നിട്ടില്ല. 2016ലാണ് ദുബായിലെ ഏറ്റവും വിലയേറിയ ഈ വില്ല ബുഷ് സ്വന്തമാക്കിയത്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതസിന്ധിക്കു ശേഷം ദുബായ് റിയൽ‍ എസ്റ്റേറ്റ് മേഖല ഉയിർ‍ത്തെഴുന്നേറ്റതിന്റെ തെളിവാണ് ഈ റെക്കോഡ് വിൽ‍പ്പനയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർ‍ഷം മുതൽ‍ വളർ‍ച്ച വീണ്ടെടുത്ത റിയൽ‍ എസ്‌റ്റേറ്റ് മേഖലയിൽ‍ 60 ശതമാനം വിലവർ‍ധനവാണ് ഉണ്ടായിരിക്കുന്നത്.

മോണ്ട്ഗോമറി ഗോൾ‍ഫ് ക്ലബ്ബിനു സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ വില്ലയിൽ‍ വിശാലവും ആഢംബര പൂർ‍ണവുമായ സൗകര്യങ്ങളാണ് താമസക്കാർ‍ക്കായി ഒരുക്കിയിരിക്കുന്നത്. അതിമനോഹരമായ ചുറ്റുപാടുകളിൽ‍ ഒരുക്കിയ ഈ കെട്ടിടത്തിൽ‍ ഫ്‌ളോർ‍ ടു സീലിംഗ് വിന്‍ഡോകൾ‍, അഞ്ച് കൂറ്റന്‍ കിടപ്പുമുറികൾ‍, ഒരു സ്വകാര്യ സിനിമാശാല, ഒരു നീന്തൽ‍ക്കുളം, അത്യാധുനിക ജിംനേഷ്യം എന്നിവ ഉൾ‍പ്പെടുന്നു.

പാം ജുമൈറയിലെ വില്ലകളിലൊന്ന് 28 കോടി ദിർ‍ഹമിന് ബെല്ലിവ്യൂ റിയൽ‍ എസ്‌റ്റേറ്റ് ഉടമ കൊണോർ‍ മക്കെയ് വിറ്റതാണ് ഇതുവരെ നടന്ന ഏറ്റവും വലിയ വിൽ‍പ്പന. 2015ൽ‍ പാം ജുമൈറയിലെ തന്നെ ബീച്ച് ഫ്രണ്ട് പാലസ് 18.5 കോടി ദിർ‍ഹമിന് 2015ൽ‍ വിൽ‍പ്പന നടത്തിയതിന്റെ റെക്കോഡാണ് അതോടെ തകർ‍ന്നത്. കഴിഞ്ഞ മാസം ദുബായ് ജുമൈറ ബേയിലെ ബുൾ‍ഗാരി റിസോർ‍ട്ടിൽ‍ ത്രീ ബെഡ് റൂം വില്ല നാലു കോടി ദിർ‍ഹമിന് വിറ്റത് വാർ‍ത്തയായിരുന്നു. ഒരു സ്‌ക്വയർ‍ ഫീറ്റിന് 12,624 ദിർ‍ഹം എന്ന തോതിലായിരുന്നു വിൽ‍പ്പന.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed